planetorium

പെരുമ്പാവൂർ: ആകാശഗോളങ്ങളുടെയും പ്രതിഭാസങ്ങളുടെയും ദൃശ്യങ്ങളും ശാസ്ത്രീയമായ വിശദീകരണങ്ങളും നൽകി കോടനാട് ബസേലിയോസ് പബ്ലിക് സ്‌കൂളിൽ ചന്ദ്രയാൻ ദിനത്തിന്റെ ഭാഗമായിമൊബൈൽ പ്ലാനറ്റോറിയം പ്രദർശനം സംഘടിപ്പിച്ചു. പ്രപഞ്ചത്തിലെ അത്ഭുതങ്ങളും സവിശേഷവും ആകർഷകവുമായ രീതിയിൽ ഓരോ ഗ്രഹത്തെയും കുറിച്ചുള്ള പ്രധാന സവിശേഷതകളും ആകർഷകമായ വസ്തുതകളും ലളിതമായി മനസിലാക്കുവാൻ കുട്ടികൾക്ക് സാധിച്ചു. സ്‌കൂൾ മാനേജർ തോമസ് പോൾ റമ്പാൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി. ബിജി ജോൺ,പി. പ്രസന്നകുമാരി, ബെർട്ടിന എം. മാത്യു, ശ്രീജ സന്തോഷ് എന്നിവർ സംസാരിച്ചു.