okkal

പെരുമ്പാവൂർ: ഒക്കൽ ആയുർവേദ ഡിസ്‌പെൻസറിയൽ ആരംഭിച്ച ആരോഗ്യ ലക്ഷ്മി പദ്ധതി ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തുപ്രസിഡന്റ് ടി.എൻ. മിഥുന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റെ മിനി സാജൻ, പഞ്ചായത്ത് അംഗങ്ങളായ ഇ.എസ്. സനിൽ, ഫൗസിയ സുലൈമാൻ, ഷുഹൈന ഷിഹാബ്,മെഡിക്കൽ ഓഫീസർ അനുരാധ ദിലീപ് എന്നിവർ സംസാരിച്ചു 6ന്റെജില്ലയുടെ കീഴിലുള്ള ഓരോ ഡിസ്‌പെൻസറിക്കും സ്ത്രീ രോഗ ചികിത്സ പദ്ധതിയുടെ ഭാഗമായി 1.25 ലക്ഷം രൂപ മരുന്നുകൾക്കായിഫണ്ട് അനുവദിച്ചിട്ടുണ്ട്.