prathishedam

പെരുമ്പാവൂർ: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ. രമേഷ് ചന്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം രാജേഷ് കാവുങ്കൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, കെ.പി. റെജിമോൻ, സി.വി. ശശി, ജയ അരുൺകുമാർ, ഫൗസിയ സുലൈമാൻ, വിനു നാരായണൻ, എം.പി. സന്തോഷ്, കെ.എൻ. ജോഷി, എ.എസ്. അനിൽകുമാർ, അഡ്വ. ടി.ജി. വിമൽകുമാർ എന്നിവർ സംസാരിച്ചു.