swami
കന്യാസ്ത്രീകളെ മതപരിവർത്തനം ആരോപിച്ച് ജയിലടച്ചതിനെതിരെ അൻവർ സാദത്ത് എം.എൽ.എ ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച ഏകദിന ഉപവാസം അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനം ആരോപിച്ച് ജയിലടച്ചതിനെതിരെ അൻവർ സാദത്ത് എം.എൽ.എ ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച ഏകദിന ഉപവാസം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്തു. കന്യാസ്ത്രീകളുടെ മോചനത്തിനായി അദ്വൈതാശ്രമത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് സ്വാമി പറഞ്ഞു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷനായി.

ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സെൻട്രൽ ജുമാ മസ്ജിദ് ഇമാം അൻവർ ഹുദവി, ഫാ. സ്റ്റാൻലി പുൽപ്പറയിൽ, ഫാ. ഫ്രാൻസിസ് ചിറ്റിലപ്പിള്ളി, ഫാ. ജോസ് ചോലിക്കര, ഫാ. എൻ.എഫ്. ജയ്‌സൺ, സി. പ്രഭാഗ്രയ്‌സ്, അനീഷ , ഫാ. റിജോ മാത്യു, ഫാ. ബിനോയ് വർഗീസ്, ഫാ. സെബാസ്റ്റ്യൻ വടക്കുമ്പാടൻ, ഫാ. ജോയ് കണ്ണമ്പുഴ, ഫാ. കുര്യാക്കോസ് മുണ്ടാടൻ, ടി.ജെ. വിനോദ് എം.എൽ.എ, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ഉമ തോമസ് എം.എൽ.എ, രമ്യ ഹരിദാസ്, ബി.എ. അബ്ദുൾ മുത്തലിബ്, ജോസഫ് വഴക്കൻ, ടോണി ചമ്മിണി, ദീപ്തി മേരി വർഗീസ്, എം.ആർ. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.

വൈകിട്ട് സമാപന സമ്മേളനത്തിൽ ഫാ. തോമസ് ചക്യേത്ത് അൻവർ സാദത്ത് എം.എൽ.എക്ക് നാരങ്ങ നീര് നൽകി ഉപവാസസമരം അവസാനിപ്പിച്ചു. ഫാ. പോളികോർപ്പസ് തിരുമേനി മുഖ്യാതിഥിയായി.