തെക്കൻ പറവൂർ: ഗുരു പുരുഷ സ്വയം സഹായ സംഘത്തിന്റെയും തൃപ്പൂണിത്തുറ ചൈതന്യ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ തെക്കൻ പറവൂർ പി.എം യു.പി സ്‌കൂൾ ഹാളിൽ നടക്കും. എസ്.എൻ.ഡി.പി യോഗം 200-ാം നമ്പർ ശാഖാ പ്രസിഡന്റ് എസ്.കെ. അജീഷ് ഉദ്ഘാടനം ചെയ്യും. ഡോക്ടർ ദീപ്തി പിള്ള മുഖ്യാതിഥിയാകും. ശാഖാ സെക്രട്ടറി കെ.ജി. നോബി, വൈസ് പ്രസിഡന്റ് ഇ.കെ. അജീഷ് എന്നിവർ പങ്കെടുക്കും. ഫോൺ: 9895622006, 9961747671.