ആലുവ: ഛത്തിസ്ഗഡിൽ കന്യാസ്ത്രീകളെ തുറുങ്കിലടച്ചതിനെതിരെ ആലുവ സോണിലെ ക്രൈസ്തവ കൂട്ടായ്മയിലെ 16 പള്ളികളുടെയും 50 ഓളം സന്യസ്ത സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ പ്രതിഷേധ റാലിയും യോഗവും നടത്തും. വൈകിട്ട് നാലിന് ആലുവ സെന്റ് ഡോമിനിക് ദേവാലയത്തിൽ നിന്ന് ആരംഭിക്കുന്ന റാലി സെന്റ് ആന്റണീസ് ആശ്രമത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന യോഗം ബിഷപ്പ് മാർ തോമസ് ചക്യത്ത് ഉദ്ഘാടനം ചെയ്യും. ഫാ. ജോസഫ് കരുമത്തി അദ്ധ്യക്ഷനും മന്ത്രി പി. രാജീവ് മുഖ്യാതിഥിയുമാകും. ഫാ. കുര്യാക്കോസ് മുണ്ടാടൻ മുഖ്യപ്രഭാഷണം നടത്തും. ബെന്നി ബെഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, സ്വാമി ധർമ ചൈതന്യ, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ തുടങ്ങിയവർ സംസാരിക്കും.