കോതമംഗലം: പുതിയ വീട് നിർമ്മിക്കാനായി നിലവിലുണ്ടായിരുന്ന വീട് പൊളിക്കുന്നതിനിടെ ഭിത്തി തകർന്നുവീണ് ഗൃഹനാഥൻ മരിച്ചു. ചേലാട് ചെമ്മീൻകുത്തിൽ കൗങ്ങുംപിള്ളിൽ ബേബി(67) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ഭിത്തി വീഴുന്നത് കണ്ട് ബേബി ഓടി മാറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാട്ടുകാർ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സൂസൻ. മക്കൾ: അബിൻ, ആൻ സൂസൻ ബേബി.