k

കൊച്ചി: ഇടപ്പള്ളി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രൊഫ. എം.കെ. സാനുവിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ന്യൂമോണിയ ബാധയും ശ്വാസകോശത്തിൽ നീർക്കെട്ടുമുണ്ട്. ഹൃദയമിടിപ്പും ക്രമത്തിലല്ല. ജൂലായ് 24ന് രാത്രി​ കട്ടി​ലി​ൽ കി​ടക്കാൻ ശ്രമി​ക്കവേ വീണ് വലതു തുടയെല്ലി​ന് പൊട്ടലുണ്ടായതി​നെ തുടർന്നാണ് ആശുപത്രി​യി​ൽ പ്രവേശി​പ്പി​ച്ചത്. ശസ്ത്രക്രി​യയ്ക്കുശേഷം ശ്വാസതടസമുണ്ടായതി​നെ തുടർന്ന് തീവ്രപരി​ചരണ വി​ഭാഗത്തി​ലാണ്. ഇന്നലെ പുലർച്ചെ സ്ഥി​തി​ വഷളായെങ്കി​ലും പി​ന്നീട് മെച്ചപ്പെട്ടു.