c-road
കണ്ടെയ്നർ റോഡിൽ മഞ്ഞുമ്മൽ ബ്രിഡ്ജിന് മുകളിലുള്ള കോൺക്രീറ്റ് കെർബിൽ കാർ ഇടിച്ചു കയറിയ നിലയിൽ

കളമശരി: വല്ലാർപാടം കണ്ടെയ്‌നർ റോഡിൽ ഏലൂർ മഞ്ഞുമ്മൽ ക്രോസ് റോഡിന് മുകളിൽ പാലത്തിന്റെ കോൺക്രീറ്റ് കെർബിൽ വാഹനങ്ങൾ ഇടിച്ച് അപകടം പതിവാകുന്നു. ഇവിടെ അപകട മുന്നറിയിപ്പ് നൽകുന്ന ട്രാഫിക് സിഗ്നലുകളോ റിഫ്ളക്ടറുകളോ സ്ഥാപിച്ചിട്ടില്ല.

കണ്ടെയ്‌നർ റോഡിലൂടെ വാഹനമോടിച്ച് വരുമ്പോൾ ഇരുവശത്തും നാലടിയോളം ഉയരത്തിൽ അരമതിൽ രൂപത്തിൽ റോഡിലേക്ക് കയറി നിൽക്കുന്ന കെർബ് തൊട്ടടുത്ത് എത്തുമ്പോഴാണ് കണ്ണിൽപ്പെടുന്നത്. അപ്പോഴേയ്ക്കും അപകടം നടന്നിരിക്കും.

മഞ്ഞുമ്മൽ ബ്രിഡ്ജിന് സമീപമെത്തുമ്പോൾ കണ്ടെയ്‌നർ റോഡിന്റെ വീതികുറഞ്ഞു വരികയും റോഡിലേക്ക് തള്ളി നിൽക്കുന്ന കോൺക്രീറ്റ് കർബിൽ ഇടിച്ചുകയറുകയും ചെയ്യും.

കഴിഞ്ഞദിവസം ഉണ്ടായ കാർ അപകടത്തിൽ പരിക്കേറ്റയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചമുമ്പും ഇവിടെ വാഹനാപകടം നടന്നിരുന്നു.