കൊച്ചി: എസ്.എൻ.ഡി.പി യോഗം തെക്കൻചിറ്റൂർ ശാഖയിലെ നവീകരിച്ച ശ്രീനാരായണ പ്രാർത്ഥനാമന്ദിര സമർപ്പണവും ശാഖാ ഓഫീസ് ഉദ്ഘാടനവും ഇന്ന് രാവിലെ പത്തിന് കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ നിർവഹിക്കും. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് മുഖ്യാതിഥിയാകും. ശാഖാ പ്രസിഡന്റ് കെ.കെ. മുകേഷ് അദ്ധ്യക്ഷനാകും. സെക്രട്ടറി സി.ആർ. രജീഷ്‌കുമാർ, ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ്, കണയന്നൂർ യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ശ്രീജിത്ത് ശ്രീധരൻ, വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് രതി ഉദയകുമാർ, ശാഖാ കമ്മിറ്റിഅംഗം കെ.പി. ഷിനിൽ തുടങ്ങിയവർ സംസാരിക്കും.