kottekav
കുറുമറ്റം ശ്രീ കോട്ടകാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന ഔഷധ കഞ്ഞി വിതരണം

കോതമംഗലം: പിണ്ടിമന കുറുമറ്റം ശ്രീ കോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമയി ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി രാമായണ പാരായണം, വിശേഷാൽ ദീപാരാധന, പ്രസാദ വിതരണം എന്നിവ നടന്നു. മേൽശാന്തി രാജൻ നമ്പൂതിരി നേതൃത്വം നൽകി.ക്ഷേത്രം പ്രസിഡന്റ് സന്തോഷ് പത്മനാഭൻ, സി.പി. മനോജ്, എ.പി. ബൈജു, ഇ.പി. സതീഷ്, പി.ആർ. ദിവാകരൻ, എം.എസ്. അയ്യപ്പൻ, കെ.എസ്. ഷിജു, കെ.കെ. മനീഷ്, പി.ടി. മനോജ്, ടി.കെ. രാജീവൻ, മിഥുൻ മോഹനൻ എന്നിവർ നേതൃത്വം നൽകി.