കൂത്താട്ടുകുളം: ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ ക്യാമ്പയിന്റെ ഭാഗമായി ഓണാക്കൂർ ചിന്മയ വിശ്വവിദ്യാപീഠം ക്യാമ്പസിലെ പച്ചത്തുരുത്ത് നിർമ്മാണം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശ്യാമള പ്രസാദ്, മെമ്പർ ആലീസ് വർഗീസ്, പ്രിൻസിപ്പൽ. എച്ച്.എസ്. ആനന്ദ്, ഡോ. പ്രമോദ് ദിനകർ, ഡോ. എം.പി. ബിന്ദു, ശ്രീകാന്ത് മേനോൻ, ഹരിത കേരളം റിസോഴ്സ് പേഴ്സൺമാരായ സുരേഷ്, കാർത്തിക വിനോദ് തുടങ്ങിയവർ പങ്കെടുത്തു. പാമ്പാക്കുട ഗ്രാമപഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റെയും സഹകരണത്തോടുകൂടിയാണ് ഫലവൃക്ഷത്തോട്ടം നിർമ്മിക്കുന്നത്.