മൂവാറ്റുപുഴ: പതിനഞ്ചാമത് എസ്.പി.സി ദിനത്തോടനുബന്ധിച്ച് പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടികൾ സബ് ഇൻസ്പെക്ടർ എം.ആർ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഹസീന ആസിഫ് അദ്ധ്യക്ഷയായി. പരേഡിന് സീനിയർ സിവിൽ പൊലീസ് ഓഫീസർ ആർ.ഒ. അജിംസ് സല്യൂട്ട് സ്വീകരിച്ചു. പ്രിൻസിപ്പൽ ടി.ബി. സന്തോഷ് എസ്.പി.സി ദിന സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് എ. സഫീന, എസ്.പി.സി ഓഫീസർമാരായ എൻ.ആർ. ശ്രീലക്ഷ്മി, എം. സൽവ , പി.ടി.എ അംഗങ്ങളായ കെ.പി. മുഹമ്മദാലി, ഫൈസൽ മുണ്ടങ്ങാമറ്റം, ഷാൻ കോണിയ്ക്കൽ, അദ്ധ്യാപകരായ ഗീതു ജി. നായർ, കെ.എം. നൗഫൽ, പി.കെ. മുഹ്സിന തുടങ്ങിയവർ സംസാരിച്ചു.