മൂവാറ്റുപുഴ: ശ്രീനാരായണ കോളേജ് ഒഫ് എഡ്യുക്കേഷനിലെ മെറിറ്റ് ദിനാഘോഷവും നാക് ഗുണനിലവാര അംഗീകാരം കിട്ടിയതിന്റെ ആഘോഷവും നാളെ രാവിലെ 10 ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് റാങ്ക് ജേതാക്കളെ അനുമോദിക്കും. കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കോളേജ് മാനേജർ വി.കെ. നാരായണൻ അദ്ധ്യക്ഷനാകും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. എ പ്ലസ് കരസ്ഥമാക്കിയവരെ അനുമോദിക്കും. മൂവാറ്റുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ പി.പി. എൽദോസ് യൂണിവേഴ്സിറ്റി കലോത്സവ വിജയികളെ ആദരിക്കും. പ്രിൻസിപ്പൽ പ്രൊഫ. പി.ജെ. ജേക്കബ്, എസ്.എൻ.ഡി.പി യോഗം യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, വാർഡ് കൗൺസിലർ ജിനു ആന്റണി, പി.ടി.എ പ്രസിഡന്റ് എൻ.വി. പീറ്റർ, ഡോ. ഉഷ പാർവതി, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് വി.എസ്. ധന്യ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ടി.ജി. ബിജി, അനിഷ് പി. ചിറയ്ക്കൽ തുടങ്ങിയവർ സംസാരിക്കും.