ankamaly
കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ പ്രതിഷേധ ദിനാചരണം അങ്കമാലിയിൽ ജില്ല വർക്കിംഗ് പ്രസിഡന്റ് ജോഷി മാടൻ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: കൊല്ലം തേവലക്കരയിൽ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മെഡിക്കൽ ലീവിലുള്ള ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത കെ.എസ്.ഇ.ബിയുടെ നടപടിക്കെതിരെ സംസ്ഥാനത്തെ എല്ലാ ഡിവിഷൻ ഓഫീസുകൾക്ക് മുന്നിലും കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ പ്രതിഷേധ ദിനം ആചരിച്ചു. ഓവർസിയർക്ക് എതിരെ എടുത്തിരിക്കുന്ന സസ്പെൻഷൻ നടപടി പിൻവലിച്ചില്ലെങ്കിൽ ഐ.എൻ.ടി.യു.സി യൂണിയൻ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് അങ്കമാലി ഡിവിഷൻ ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജോഷി മാടൻ പറഞ്ഞു. ഭാരവാഹികളായ ബെയ്സിൽ മത്തായി, എം.എ. ജിബു, സി.സി. ജോസ്, എം.ഐ. ബിജു തുടങ്ങിയവ‌‌ർ സംസാരിച്ചു.