കൂത്താട്ടുകുളം: തിര ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചലച്ചിത്ര പ്രദർശനവും സെമിനാറും നാളെ ഉച്ചക്ക് 2.30ന് നടക്കും. കൂത്താട്ടുകുളം ഹൈസ്കൂളിൽ നടക്കുന്ന ചടങ്ങിൽ എം.എം. സതീശന്റെ ‘കൂത്താട്ടുകുളത്തെ വള്ളോൻ’ എന്ന ചലച്ചിത്രം പ്രദർശിപ്പിക്കും. കൂത്താട്ടുകുളം നഗരസഭാ അദ്ധ്യക്ഷ വിജയാ ശിവൻ പരിപാടി ഉദ്ഘാടനം ചെയ്യും, 54-ാമത് കേരള സംസ്ഥാന ചലച്ചിത്രപുരസ്കാര ജേതാവ് കെ.ആർ. അനൂപ് മുഖ്യാതിഥിയാകും. ചലച്ചിത്ര സംവിധായകൻ രാജേഷ് അമനകര, പ്രസ് ക്ലബ് പ്രസിഡന്റ് എൻ.സി. വിജയകുമാർ തുടങ്ങിയവർ സംസാരിക്കും.