വൈപ്പിൻ : നായരമ്പലം ഭഗവതി വിലാസം ഹൈസ്‌കൂളിന്റെ 100-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 1993 - 94 എസ്.എസ്.എൽ.സി ബാച്ച് നടത്തിയ ഓർമ്മക്കൂട്ട് സൗഹൃദക്കൂട്ടായ്മ മുൻ അദ്ധ്യാപകൻ വി.എസ്. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ. ഷൈൻമോൻ അദ്ധ്യക്ഷനായി. പ്രധാനാദ്ധ്യാപിക പി. ശ്രീഭദ്ര, കെ.ആർ. രത്‌നമണി, കെ.ജി. നന്ദനകുമാരൻ, എൻ.വി. ഹരീഷ്‌കുമാർ, വി.ടി. സബിത, എം.വി. ദീപക്, സി.ജെ. ഷെല്ലി എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ മേഖലയിലും കലാ-കായിക രംഗങ്ങളിലും മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.