വൈപ്പിൻ: ജല അതോറിട്ടി നൽകിയിട്ടുള്ള കണക്ഷനിൽ നിന്ന് ചെറിയ മോട്ടോർ ഉപയോഗിച്ച് വെള്ളം വലിച്ചെടുക്കുന്നു എന്ന പരാതിയിൽ നടപടിയെടുക്കും. വരും ദിവസങ്ങളിൽ അതോറിട്ടിയുടെ ആന്റി നെഫ്റ്റ് സ്‌ക്വാഡ് പരിശോധന നടത്തും. ഇത്തരം പ്രവൃത്തികൾ കണ്ടെത്തിയാൽ ഉപയോഗിക്കുന്നവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് ജല അതോറിട്ടി അസി.എൻജിനിയർ അറിയിച്ചു.