kanive
കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ ഹോം കെയർ വൊളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ ഹോം കെയർ വോളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. അനീഷ് എം. മാത്യു ഉദ്ഘാടനം ചെയ്തു. എം.എൻ. മുരളി അദ്ധ്യക്ഷനായി. കനിവ് ഏരിയാ പ്രസിഡന്റ് എം.എ. സഹീർ മുഖ്യപ്രഭാഷണം നടത്തി. കനിവ് ജില്ലാ ഡയറക്ടർ അംഗം ഖദീജ മൊയ്തീൻ, സുനിൽ മുഹമ്മദ്, എബി പോൾ, കെ.കെ. സുമേഷ്, നീതു പോൾ, വി.എസ്. സ്വാതി, ആർ.ആർ. രമ്യ, ഫാത്തിമ ഇസ്മയിൽ തുടങ്ങിയവർ സംസാരിച്ചു.