കാലടി: ബദൽ സംവിധാനം ഒന്നും ഒരുക്കാതെയുള്ള ബസ് സ്റ്റാൻഡ് നിർമ്മാണത്തെ തുടർന്ന് കാലടിയിലെ ജനങ്ങൾ യാത്രാദുരിതത്തിൽ. പ്രതിദിനം നൂറ് കണക്കിന് യാത്രക്കാർ വന്നിറങ്ങുന്ന കാലടി ബസ് സ്റ്റാൻഡ് ആകെ തകർന്ന് ഉപയോഗ ശൂന്യമായതായി യാത്രക്കാർ പറയുന്നു. സംസ്കൃത സർവകലാശാലയിലേക്കും ശൃംഗേരി മഠം ഉൾപ്പെടെ മലയാറ്റൂർ, കാഞ്ഞൂർ, തിരുവൈരാണിക്കുളം എന്നിവിടങ്ങളിലെ ആരാധനാലയങ്ങളിൽ എത്തുന്നവർ ബസ് സ്റ്റാൻഡിന്റെ അവസ്ഥ കണ്ട് മൂക്കത്ത് വിരൽ വയ്ക്കുകയാണ്.
പുനർ നിർമ്മാണത്തിന്റെ പേരിൽ അടച്ചുപൂട്ടിയ കാലടി ബസ് സ്റ്രാൻഡ് താത്കാലികമായി പുതിയ മാർക്കറ്റ് കോംപ്ലക്സിലേക്ക് മാറ്റിയെങ്കിലും നാല് മാസം പിന്നിട്ടിട്ടും ഇവിടെ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടില്ല. വഴിവക്കിലോ കടത്തിണ്ണകളിലോ ബസ് കാത്തുനിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.
മാർക്കറ്റ് കോംപ്ലസിൽ തയ്യാറിക്കിയ സ്റ്റാൻഡ് മുട്ടറ്റം ചെളിയും വെള്ളവും നിറഞ്ഞ് വൻ കുഴികൾ നിറഞ്ഞ അവസ്ഥയിൽ
1.ഗതാഗത കുരുക്ക് പരിഹരിക്കാൻ എം.സി. റോഡിൽ പൊലീസും ഗ്രാമപഞ്ചായത്തും ചേർന്ന് സ്ഥാപിച്ച ബസ് സ്റ്റോപ്പ് എന്ന് രേഖപ്പെടുത്തിയ ബോർഡുകൾ കോൺക്രീറ്റ് സഹിതം ഇളക്കി മാറ്റി സമീപത്തുള്ള വൈദ്യുത തൂണിൽ കെട്ടിയിട്ട നിലയിലാണ്. ഇതോടെ മേഖലയിൽ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായി.
2.മലയാറ്റൂർ, ആലുവ ഭാഗത്തേക്ക് പോകുന്ന ബസുകൾക്കുള്ള സ്റ്റോപ്പ് പൂട്ടിക്കിടക്കുന്ന പെട്രോൾ പമ്പിന് സമീപത്തേക്കാണ് മാറ്റി സ്ഥാപിച്ചിരുന്നത്. ഇത് യാത്രക്കാർക്ക് ഏറെ ഗുണകരമായിരുന്നു. ഗതാഗതക്കുരുക്ക് കുറയുന്നതിനും ഇത് സഹായിച്ചിരുന്നു. എന്നാൽ ഈ ബോർഡുകൾ വീണ്ടും വടക്ക് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചത് വീണ്ടും ഗതാഗതക്കുരുക്കിന് കാരണമായി.
പഞ്ചായത്തിന്റെ പുതിയ മാർക്കറ്റ് കോംപ്ലക്സിൽ ടൈൽ വിരിക്കൽ, എം.സി റോഡിലേക്ക് പ്രവേശിക്കുന്നതിന് കോൺക്രീറ്റ് സ്ലാബ് സ്ഥാപിക്കൽ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് വിവിധ യോഗങ്ങളിൽ അധികൃതർ ഉറപ്പ് നൽകിയിരുന്നു. ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് വാർഡൻമാരുടെ സേവനം ഉറപ്പാക്കുമെന്നും ടൗണിലെയും പരിസരങ്ങളിലെയും അനധികൃത പാർക്കിംഗ് ഒഴിവാക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഒന്നും നടപ്പാക്കിയില്ല.
എ.പി. ജിബി (പ്രസിഡന്റ്)
ബി.ഒ. ഡേവീസ് (സെക്രട്ടറി )
പ്രൈറ്റ് ബസ് ഓണേഴ്സ്
അസോസിയേഷൻ,
അങ്കമാലി - കാലടി മേഖല