fr-sebastian-kanjirathink

കാലടി: കോഴിക്കോട് അതിരൂപത സീനിയർ വൈദികൻ ഫാ. ഡോ. സെബാസ്റ്റ്യൻ (82) നിര്യാതനായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റ് മെംബറാണ്. സംസ്‌കാരം നാളെ 3ന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. കാഞ്ഞിരത്തിങ്കൽ പരേതരായ ഔസേപ്പ് പാപ്പു - മറിയംകുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സിസ്റ്റർ ഫ്രാൻസസ് എസ്.ജി., സെലിൻ കുര്യൻ, പരേതരായ കെ.പി. ജോസ്, സിസ്റ്റർ സിബിയ എസ്.ഡി, കെ.പി. ജോർജ്, മല്ലിക ദേവസിക്കുട്ടി.