ആരക്കുന്നം: ആപ്റ്റീവ് എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ മുൻ പ്രസിഡന്റ് സി.കെ. റെജിയുടെ രണ്ടാംചരമവാർഷികം ആചരിച്ചു. യൂണിയൻ ഓഫീസിൽ ഫോട്ടോ അനാച്ഛാദനം നടത്തി. യൂണിയൻ മെമ്പർമാരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ പാസായവർക്ക് അവാർഡ് നൽകി. യൂണിയൻ പ്രസിഡന്റ് പി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. വിനീതബാബു അദ്ധ്യക്ഷത വഹിച്ചു.
പി.ഡി. രമേശൻ അനുസ്മരണ പ്രഭാഷണം നടത്തി. ജോയൽ ജോസഫ്, ഡി ശ്രീജിത്ത്, വി.കെ. വേണു, ലാൽവി കെ. വർഗീസ്, സേവ്യർ ആന്റണി, സിബി പ്രിൻസ്, സുബി കെ അബ്രാഹം തുടങ്ങിയവർ അനുസ്മരണം നടത്തി.