padam
ബോൾഗാട്ടി ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകൻ ടി.ആർ ദേവൻ നടത്തിയ സമരം ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ബോൾഗാട്ടി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നും വിഷയത്തിൽ ഹൈക്കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ ടി.ആർ ദേവൻ ബോൾഗാട്ടി ജംഗ്ഷനിൽ ഒറ്റയാൾ സമരം നടത്തി. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ പോൾ ജെ. മാമ്പള്ളി അദ്ധ്യക്ഷനായി​. കുരുവിള മാത്യൂസ്, സഹൽ ഇടപ്പള്ളി, സുനിൽ ഞാറക്കൽ, സിബി തോമസ്, വി.എസ് രാധാകൃഷണൻ, ജോസഫ് നരികുളം, എം.എൻ ഗിരി, സുരേഷ് കടുപ്പത്ത്, പി.എൽ ജിൻസൻ, ജോൺ ജോസഫ്, വിനയൻ ദേവ്, ആന്റണി പുന്നത്തറ, ടൈറ്റസ് പൂപ്പാടി തുടങ്ങിയവർ സംസാരിച്ചു.