കൊച്ചി: പ്രവർത്തനമാരംഭിച്ച് ഒൻപത് മാസത്തിനിടെ നൂറിലേറെ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തീകരിച്ച് എറണാകുളം മെഡിക്കൽ കോളേജിലെ ശിശു ശസ്ത്രക്രിയാവിഭാഗം. ശിശുക്കളിലെ ഹെർണിയ, വൃഷണ-സംബന്ധമായ രോഗങ്ങൾ എന്നിവ മുതൽ ലിംഗത്തിന്റെയും കിഡ്‌നിയുടെയും ശസ്ത്രക്രിയവരെയും ഇതിൽ ഉൾപ്പെടും. അനസ്‌തേഷ്യ, പീഡിയാട്രിക്‌സ്, സർജറി എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ഈ വിഭാഗം പ്രവർത്തിക്കുന്നത്. സി.എസ്.ആർ ഫണ്ട് വഴി ലഭ്യമാക്കിയ ഉപകരണങ്ങളും എൻഡോസ്‌കോപ്പും ചികിത്സാസൗകര്യം മികവുറ്റതാക്കാൻ സഹായകമായി.

പുതിയതായി പണിതീരുന്ന സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ അത്യാവശ്യമായ എല്ലാ സജ്ജീകരണങ്ങളും തീവ്രപരിചരണവും സാദ്ധ്യമാകുന്നതോടെ കൂടുതൽ സങ്കീർണമായ ശിശു ശസ്ത്രക്രിയാ സംബന്ധമായ ചികിത്സയും ഇവിടെ നിർവഹിക്കാൻ സാധിക്കും.

പ്രതിരോധ കുത്തിവയ്പ് കേന്ദ്രം
1മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ കീഴിൽ മുതിർന്നവർക്കുള്ള പ്രതിരോധ കുത്തിവയ്പ് (അഡൾട്ട് ഇമ്മ്യൂണൈസേഷൻ ക്ലിനിക്) ആരംഭിച്ചു.

2 മുതിർന്നവർക്ക് കുറഞ്ഞ ചെലവിൽ പ്രതിരോധ കുത്തിവയ്പ് നൽകും. ഒരു മാസത്തിനുള്ളിൽ 120 ലേറെപ്പേർ രോഗികൾ ക്ലിനിക്കിന്റെ സേവനം ഉപയോഗപ്പെടുത്തി.
3 മഞ്ഞപ്പിത്തം, ടൈഫോയിഡ്, ന്യുമോകോക്കൽ തുടങ്ങിയ അസുഖങ്ങൾക്കുള്ള കുത്തിവയ്പുകൾ നൽകുന്നുണ്ട്.

വിവിധ സംവിധാനങ്ങൾ പുതുതായി ഒരുക്കി എറണാകുളം മെഡിക്കൽ കോളേജ് മികവിൽനിന്ന് മികവിലേക്ക് ഉയരുകയാണ്

ഡോ. ഗണേഷ് മോഹൻ

മെഡി. കോളേജ് സൂപ്രണ്ട്