പിറവം: ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ കേരള പ്രദേശ് ഗാന്ധിദർശൻ വേദിയും പിറവം മർച്ചന്റ്സ് അസോസിയേഷനും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ നടന്ന ക്യാമ്പ് അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻ വേദി ജില്ലാ സെക്രട്ടറി ജെയിംസ് കുറ്റിക്കോട്ടയിൽ അദ്ധ്യക്ഷനായി. മർച്ചന്റ്സ് അസോസിയേഷൻ രക്ഷാധികാരി ഷാജു ഇലഞ്ഞിമറ്റം മുഖ്യപ്രഭാഷണം നടത്തി. ബാബു പാണക്കാട്ട്, പ്രശാന്ത് പ്രഹ്ലാദ്, സാജു കുറ്റിവേലിൽ, റെജി വീരമന, ബൈജു ഇലഞ്ഞിമറ്റം, കുഞ്ഞപ്പൻ വാരിയാട്ടേൽ, ടി.ആർ. രാജൻ, ബിജു ജോസഫ് തുടങ്ങിയവർ സംസാരിച്ചു,