കൂത്താട്ടുകുളം: നിര്യാതയായ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ആശാ രാജുവിന്റെ ശബ്ദ രേഖകൾ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി തിരുമാറാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മരിക്കുന്നതിന് മുമ്പ് അവർ പാർട്ടി പ്രവർത്തകർക്ക് അയച്ചിരുന്ന ശബ്ദരേഖകളിൽ പാർട്ടിക്കെതിരെ ശക്തമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളോട് പാർട്ടി നിലപാട് ഇതാണോ എന്ന് വ്യക്തമാക്കണം. 38 വർഷം കൂടെ നിന്നിട്ടും മാനസികമായി പീഡിപ്പിച്ചുവെന്നും​ ഇനി ആർക്കും ഈ ഗതി വരരുതെന്നും ശബ്ദരേഖകളിൽ പറയുന്നുണ്ട്. ഇക്കാര്യത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി തിരുമാറാടി പഞ്ചായത്ത് സമിതി പ്രസിഡന്റ് സുജാ സത്യൻ,​ സെക്രട്ടറി വി.എം. ബാലകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.