കൂത്താട്ടുകുളം: ബി.ജെ.പി പാലക്കുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഓംബുസ്മാന്റെ നടപടി നേരിടുന്ന പഞ്ചായത്ത് ഭരണ സമിതി രാജി വെക്കുക, തൊഴിലുറപ്പ് ഫണ്ട് തിരിമറി അന്വേഷിക്കുക, സി.പി.എം പാർട്ടി നേതാക്കന്മാരുടെയും മെമ്പർമാരുടെയും വീടുകളിലേക്കും സ്വകാര്യഭൂമിയിലേക്കും നിർമ്മിച്ച റോഡുകൾക്കായി ചെലവഴിച്ച സർക്കാർ ഫണ്ട് തിരിച്ചു പിടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ബി.ജെ.പി ഓഫീസിൽ നിന്നാരംഭിച്ച മാർച്ചും ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നിലെ ധർണയും മണ്ഡലം പ്രസിഡന്റ് ടി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് അജിത്ത് വി. ഗോവിന്ദ് അദ്ധ്യക്ഷനായി. ഒ.ബി.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എ.എസ്. ബിജുമോൻ, മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത് നാരായണൻ, വൈസ് പ്രസിഡന്റ് രമേശ് കാവന, ചെറിയാൻ ഇടവന,വി.ആർ. സുജിത്ത്, അജീഷ് തങ്കപ്പൻ, കെ. ലാൽ, തോമസ്, എൻ.കെ. അഭിലാഷ്, എം.ജി. ബിനു തുടങ്ങിയവർ സംസാരിച്ചു.