വൈപ്പിൻ: മാലിപ്പുറം ബസ് സ്റ്റോപ്പിന് സമീപം സ്‌പെയർപാർട്‌സ് കട കത്തി നശിച്ചു. വീടിന് മുകൾ നിലയിൽ എടമുട്ടത്ത് ഷിജുവിന്റെ ഉടമസ്ഥതയിലുള്ള ഉഷ സ്‌പെയർപാർട്‌സ് കടയാണ് ഇന്നലെ രാവിലെ 10 മണിയോടെ കത്തി നശിച്ചത്. ഞാറക്കൽ പൊലീസും മാലിപ്പുറം, പറവൂർ, എറണാകുളം എന്നിവിടങ്ങളിലെ ഫയർഫോഴ്‌സ് യൂണിറ്റുകളുമാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.