കൊച്ചി: മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ
വി.എസ്. അച്യുതാനന്ദന്റെ വേർപാടിൽ അനുശോചിച്ച് എറണാകുളം ജില്ല. സി.പി.എം ജില്ലാ കമ്മിറ്റി ടൗൺ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ വി.എസിന്റെ സമരപോരാട്ടങ്ങൾ ഓർമ്മകളായി അലയടിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനൻ അദ്ധ്യക്ഷനായി.
വ്യവസായമന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി, സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ, റിട്ട. ജസ്റ്റിസ് ദിനേശൻ, സ്വാമി ധർമ്മചൈതന്യ, സുനിൽ പി. ഇളയിടം, തനുജ ഭട്ടതിരി, നേതാക്കളായ എസ്. ശർമ്മ, കെ. ചന്ദ്രൻപിള്ള, ഡോ. സെബാസ്റ്റ്യൻ പോൾ, കെ.വി. തോമസ്, ഗോപി കോട്ടമുറിക്കൽ, ജോർജ് ഇടപ്പരത്തി, ജബ്ബാർ, ജയ്‌സൺ പാനികുളങ്ങര, അഡ്വ. ടി.വി. വർഗീസ്, അഡ്വ. പി. കെ രാഘവൻ, ടി.വി അബ്ദുൾ അസീസ്, സി.എം. ദിനേശ്‌മണി, വേണു, എസ്. സതീഷ് എന്നിവർ സംസാരിച്ചു.