ആലുവ: മാറമ്പിള്ളി എം.ഇ.എസ് കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥി ആലുവ പുറയാർ അമ്പാട്ടുകൂടി വീട്ടിൽ മുഹമ്മദിന്റെ മകൻ മുസ്തഫ മുഹമ്മദിനെ (18) സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി. പരിക്കേറ്റ മുസ്തഫ മുഹമ്മദിനെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ 31ന് വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. കോളേജിൽ സൺഗ്ലാസ് വച്ച് വന്നതിനെത്തുടർന്ന് സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്യുകയായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാർത്ഥി പറഞ്ഞു. 15 ഓളം സീനിയർ വിദ്യാർത്ഥികൾ ചേർന്നാണ് ആക്രമിച്ചത്. അവശനായ മുസ്തഫ മുഹമ്മദിനെ അക്രമികളായ വിദ്യാർത്ഥികൾ ആശുപത്രിയിൽ വിടാതെ ഭീഷണിപ്പെടുത്തി വീട്ടിലേക്ക് അയച്ചെന്നും പരാതിയിൽ പറയുന്നു. പെരുമ്പാവൂർ പൊലീസ് കേസെടുത്തു.
അതേസമയം റാഗിംഗ് നടന്നിട്ടില്ലെന്ന് സീനിയർ വിദ്യാർത്ഥികൾ പറയുന്നു.