കൂത്താട്ടുകുളം: കോഴിപ്പിള്ളി ഇടമനയില്ലം (ശാരദാനിലയം) ദാമോദരൻ നമ്പൂതിരി (92) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മലയാള ബ്രാഹ്മണസമാജം കൂത്താട്ടുകുളം ശാഖാംഗമാണ്. പാലക്കുഴ ഗ്രാമപഞ്ചായത്ത് അംഗം, പാലക്കുഴ സഹകരണബാങ്ക് സെക്രട്ടറി, പാലക്കുഴ സഹകരണബാങ്ക് റേഷൻ വ്യാപാര മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ക്ഷേത്രച്ചടങ്ങുകളിൽ കാർമ്മികത്വം വഹിച്ചിരുന്നു. ഭാര്യ: ശാരദക്കുട്ടി അന്തർജ്ജനം ആനിക്കാട്ടില്ലം മൂവാറ്റുപുഴ. മക്കൾ: വാസുദേവൻ, ദാമോദരൻ, ഉണ്ണിക്കൃഷ്ണൻ, തങ്കമണിക്കുട്ടി, പരേതനായ നാരായണൻ. മരുമക്കൾ: ജയ, ഗീത, സുധ, പരേതനായ കൃഷ്ണൻ.