കളമശേരി: കളമശേരി നഗരസഭയിലെ അഞ്ചാം വാർഡിൽ നിർമ്മിച്ച മൾട്ടിപർപ്പസ് സ്റ്റേഡിയം 15ന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ കൗൺസിൽ യോഗം തീരുമാനിച്ചു.
അമൃത് പദ്ധതിയും നഗരസഭ തനത് ഫണ്ടും ഉപയോഗിച്ച് ഫുട്ബാൾ ടർഫും വാക്വേയും സൗന്ദര്യവത്കരണവും ഉൾപ്പെടെയുള്ള പദ്ധതിയാണ്.
മൾട്ടി ജിം, ബാഡ്മിന്റൺ കോർട്ട്, ടേബിൾ ടെന്നീസ്, ഗെയിംസ് ഉപകരണങ്ങൾ ഉൾപ്പെടെ മറ്റ് അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് നഗരസഭ തനത് ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപയുടെ പദ്ധതിയും തയ്യാറായിട്ടുണ്ട്.
കുട്ടികൾക്കായുള്ള കളിസ്ഥലവും ഇവിടെ തയ്യാറാക്കാനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് നഗരസഭാ എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. സ്റ്റേഡിയം പ്രവർത്തന സജ്ജമാകുന്നതോടെ സ്റ്റേഡിയത്തിന്റെ സുരക്ഷയ്ക്കും പരിപാലനത്തിനുമായി രണ്ട് സുരക്ഷാ ജീവനക്കാരെയും നിയമിക്കും.