കൊച്ചി: ഉത്തരേന്ത്യയിൽ പലയിടത്തും ക്രൈസ്തവരും മുസ്ലീം സഹോദരങ്ങളും പീഡനം അനുഭവിക്കുകയാണെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. ഛത്തീസ്ഗഡിൽ സിസ്റ്റർമാർക്ക് എതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വരാപ്പുഴ അതിരൂപത സംഘടിപ്പിച്ച പ്രതിഷേധജാഥ ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദഹം.
മദർ ജനറൽ സിസ്റ്റർ ഷാഹിലയുടെ നേതൃത്വത്തിൽ കന്യാസ്ത്രീകൾ പ്രതിഷേധദീപം തെളിച്ച് റാലി നടത്തി.
വരാപ്പുഴ അതിരൂപതയിലെ അൽമായ സംഘടന പ്രസിഡന്റുമാർ പ്രതിഷേധ ജ്വാല ഏറ്റുവാങ്ങി.
ഗാന്ധി സ്‌ക്വയറിൽ നടന്ന സമാപന സമ്മേളനം വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ.ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ അതിരൂപത പ്രസിഡന്റ് സി.ജെ പോൾ അദ്ധ്യക്ഷനായി.
സിസ്റ്റർ നീലിമ, ഡോ. ജിജു അറക്കത്തറ, കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ടി.ജെ. വിനോദ് എം.എൽ.എ , അൽമായ കമ്മിഷൻ അസോ. ഡയറക്ടർ ഷാജി ജോർജ്, ഫാ.മാർട്ടിൻ തൈപ്പറമ്പിൽ, റോയ് പാളയത്തിൽ എന്നിവർ പ്രസംഗിച്ചു.