അങ്കമാലി: തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിലേയ്ക്കുള്ള അങ്കമാലി - മലയാറ്റൂർ റോഡ് മികച്ച രീതിയിൽ പുനർനിർമ്മിക്കാനും കാനകൾ പണിയാനും കേന്ദ്രസർക്കാർ അനുവദിച്ച തുക എം.എൽ.എ വക മാറ്റി ചെലവാക്കിയെന്ന് ആരോപിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ആർ. രവി അദ്ധ്യക്ഷനായി. നേതാക്കളായ ഷാജി മൂത്തേടൻ, ഷീജ സതീഷ്, ബിജു പുരുഷോത്തമൻ, ടി.ഡി. ശ്രീജിത്ത്, കെ.ജി. ഷാജി, കെ.കെ. ഉണ്ണിക്കൃഷ്ണൻ, ഇ.വി. ചാക്കോച്ചൻ, ടി.ആർ. ദിവാകരൻ, എം.എസ്. രാമചന്ദ്രൻ, കെ.ആർ. രവി എന്നിവർ പ്രസംഗിച്ചു.