p-rajeeve
പാലിശേരി ഗവ. ഹൈസ്കൂളിൽ കെട്ടിട സമുച്ചയം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: പാലിശേരി ഗവ. ഹൈസ്കൂളിൽ 5.84 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിട സമുച്ചയവും 10 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വർണ്ണക്കൂടാരവും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ അദ്ധ്യക്ഷയായി. പ്രധാനാദ്ധ്യാപിക സി. വസന്തകുമാരി, ജില്ലാ പഞ്ചായത്ത് അംഗം ഷൈനി ജോർജ്, ജി.സി.ഡി.എ ഡയറക്ടർ ബോർഡ് അംഗം അഡ്വ. കെ.കെ. ഷിബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം മേരി ആന്റണി, ജോണി മൈപ്പാൻ, ഡോ. വി. വീണാലക്ഷ്മി, കെ.കെ. ഗോപി, കെ.പി അനീഷ് തുടങ്ങിയവർ സംസാരിച്ചു.