തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയം സംഘടിപ്പിച്ച ഇന്റർ സ്‌കൂൾ പ്രഭാഷണ മത്സരം എറണാകുളം സെന്റ് തെരേസാസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രീതി കുമാർ ഉദ്ഘാടനം ചെയ്തു. ഡോ. ലീലാ രാമമൂർത്തി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഭവൻസ് വിദ്യാമന്ദിർ, എരൂർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സ്വാമി ചിന്മയാനന്ദ എവർറോളിംഗ് ട്രോഫി കരസ്ഥമാക്കി. മാസ്റ്റർ പ്രിയാൻഷ് നായർ, കുമാരി ദേവിക എം. വർമ്മ എന്നിവരാണ് ഒന്നാം സ്ഥാനാർഹരായ ടീം അംഗങ്ങൾ. പ്രിയാൻഷ് നായർ മികച്ച പ്രഭാഷകനായും തിരഞ്ഞെടുക്കപ്പെട്ടു. അക്കാഡമിക് വൈസ് പ്രിൻസിപ്പൽ സുചിത്ര സി., അഡ്മിനിസ്‌ട്രേറ്റീവ് വൈസ് പ്രിൻസിപ്പൽ മധുരിമ സി.എൻ. എന്നിവർ പങ്കെടുത്തു.