u

തൃപ്പൂണിത്തുറ: സ്വാമി ചിന്മയയുടെ 32-ാം സമാധിദിനാചരണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിൽ അർച്ചനയും പ്രഭാഷണവും സംഘടിപ്പിച്ചു. വേദ് ചൈതന്യ നേതൃത്വം നൽകി.

ജീവിത വിജയത്തിന് മികച്ച ലക്ഷ്യമുണ്ടായിരിക്കണമെന്നും അതിന് ഭാരതത്തിലെ മഹത് വ്യക്തികളിൽ നിന്ന് പ്രചോദനം നേടണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഡോ. ലീലരാമമൂർത്തി പങ്കെടുത്തു.