അങ്കമാലി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയിൽ ഔഷധക്കഞ്ഞി വിതരണം നടത്തി. ഔഷധി ഇന്ദീവരം ആയുർവേദ ആശുപത്രി ഡയറക്ടർ ഡോ. സോളമൻ അഗസ്റ്റിൻ, ഗ്രാമപഞ്ചായത്ത് അംഗം സി.വി.അശോക് കുമാറിന് ഔഷധക്കഞ്ഞി നൽകി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.കെ. വിജയൻ, വനിതാവേദി പ്രസിഡന്റ് വിജയലക്ഷ്മി ചന്ദ്രൻ, സെക്രട്ടറി ജിനി തര്യൻ, ബാലവേദി സെക്രട്ടറി സി.എസ്. മീനാക്ഷി, ലൈബ്രേറിയൻ പി.ആർ.ആനന്ദ്, കമ്മിറ്റി അംഗങ്ങളായ പി.കെ. കുട്ടൻ, ശ്രീലക്ഷ്മി ചന്ദ്രൻ, കെ.എൻ. പ്രകാശൻപിള്ള എന്നിവർ പ്രസംഗിച്ചു.