sndp
എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം ശാഖയുടെ കുടുംബ സംഗമം യോഗം കൗൺസിലറും വനിതാ സംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം ശാഖയുടെ കുടുംബ സംഗമം അദ്വൈതം ഓഡിറ്റോറിയത്തിൽ യോഗം കൗൺസിലറും വനിതാ സംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം യൂണിയൻ സെക്രട്ടറി സി.പി. സത്യൻ അദ്ധ്യക്ഷനായി. ഗുരുദേവ ദർശനവും കുടുംബജീവിതവും എന്ന വിഷയത്തിൽ ഷീബ ടീച്ചർ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ്‌ അജിമോൻ പുഞ്ചളായിൽ മുഖ്യപ്രഭാഷണം നടത്തി. കേരള കൗമുദി എറണാകുളം ജില്ലാ സർക്കുലേഷൻ മാനേജർ വി. പുഷ്കരൻ, ശാഖാ പ്രസിഡന്റ് ഡി. സാജു, സെക്രട്ടറി തിലോത്തമ ജോസ്, പെൻഷണേഴ്സ് കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗം വേണുഗോപാൽ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ലളിതാ വിജയൻ, യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി അജേഷ് വിജയൻ, ശാഖ വനിതാ സംഘം വൈസ് പ്രസിഡന്റ്‌ ബിന്ദു ഷിജു, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.കെ. നിതീഷ് കുമാർ, സെക്രട്ടറി അരുൺ ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു.