police-jeep

കളമശേരി: കളമശേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വാഹന അപകടത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ഗവ. പോളിടെക്നിക്കിൽ നടക്കുന്ന പരീക്ഷാ നിരീക്ഷണത്തിനായി വന്ന പൊലീസ് ജീപ്പ് യു-ടേൺ എടുക്കുന്നതിനിടെ മുൻഭാഗത്തെ വലതുവശത്തെ ടയർ വേർപ്പെട്ടതാണ് അപകട കാരണം. എച്ച്.എം.ടി. റോഡിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഓട്ടത്തിനിടയിൽ ടയർ തെറിച്ചുപോകാതിരുന്നതും അപകടസമയത്ത് മറ്റ് വാഹനങ്ങൾ വരാതിരുന്നതും വലിയൊരു ദുരന്തം ഒഴിവാക്കി. വാഹനത്തിൽ രണ്ടു പേരാണ് ഉണ്ടായിരുന്നത്. മറ്റൊരു വാഹനം കൊണ്ടുവന്ന് കെട്ടിവലിച്ച് ജീപ്പ് വർക്ക്‌ഷോപ്പിലേക്ക് മാറ്റി.