നെടുമ്പാശേരി: കോൺഗ്രസ് എസ് ആലുവ നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ ജില്ലാ പ്രസിഡന്റ് അനിൽ കാഞ്ഞിലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.എൻ. നാസർ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ അവാർഡുകൾ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് വിതരണം ചെയ്തു. ടി.വി. വർഗീസ്,
സന്തോഷ് ലാൽ, പി. അജിത്കുമാർ, സിറാജ് കാരോളി, പോൾ പെട്ട, രെഞ്ചു ചെറിയാൻ, ബൈജു കോട്ടയ്ക്കൽ, ടി.എസ്. ജോൺ, അഡ്വ. സിമി എം. ജേക്കബ്, ആന്റോ മേനാച്ചേരി, വിപിൻദാസ് തുടങ്ങിയവർ സംസാരിച്ചു.