haritha
'ഹരിതമിത്രം 2.0 ആപ്പ്' നടപ്പാക്കുന്നതിന്റെ ഭാഗമായി ചൂർണിക്കര പഞ്ചായത്തിൽ ഭവന സന്ദർശന പൈലറ്റ് സർവേ പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: മാലിന്യ വിമുക്ത പദ്ധതിയുടെ ഭാഗമായി 'ഹരിതമിത്രം 2.0 ആപ്പ്" ആദ്യഘട്ടത്തിൽ നടപ്പാക്കുന്ന സംസ്ഥാനത്തെ 29 പഞ്ചായത്തുകളിൽ ചൂർണിക്കരയും ഇടംപിടിച്ചു. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ കെട്ടിടങ്ങളും അജൈവ മാലിന്യസംസ്കരണത്തിൽ പങ്കാളികളാകും. കൃത്യമായ യൂസർഫി ശേഖരണം ഡിജിറ്റലൈസേഷനാക്കുന്നതിനാണ് ആപ്പ്. മൂന്ന് മാസം കൃത്യമായി യൂസർ ഫീ അടയ്ക്കാത്ത സാഹചര്യത്തിൽ കെട്ടിട നികുതിയോടൊപ്പം യൂസർ ഫീ ഈടാക്കപ്പെടും. പഞ്ചായത്തിലെ എല്ലാ കെട്ടിടങ്ങളും ഹരിത മിത്രം ആപ്പുമായി ലിങ്ക് ചെയ്യും. ഇതിനായി പരിശീലനം ലഭിച്ചവർ ഭവന സന്ദർശനത്തിലൂടെ പൈലറ്റ് സർവേ നടത്തും. സർവേയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷനായി. ഷീല ജോസ്, മുഹമ്മദ് ഷെഫീക്, ഷെമീർ ലാലാ, ലൈലാ അബ്ദുൾ ഖാദർ, ജിൻഷാ വിജയൻ, അഖില തുടങ്ങിയവർ പ്രസംഗിച്ചു.