കോതമംഗലം: ഡി.വൈ.എഫ്.ഐ വാരപ്പെട്ടി മേഖലാ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഫെബിൻ പി. മൂസ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ബേസിൽ മത്തായി അദ്ധ്യക്ഷനായി. എ.ആർ. അനി, പി.കെ. ആഷിക്, ഷിജോ അബ്രഹാം, ഇ.എം. നിയാസ് എന്നിവർ പ്രസംഗിച്ചു. വാരപ്പെട്ടി പഞ്ചായത്ത് മിനി സ്റ്റേഡിയം നവീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഷിബിൻ സണ്ണി (പ്രസിഡന്റ്), ബേസിൽ മത്തായി (സെക്രട്ടറി), വി.ആർ. രതീഷ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.