കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് റീഹാബിലിറ്റേഷൻ സെന്ററിലെ മ്യൂസിക്, ഫിസിയോതെറാപ്പി ഉപകരണങ്ങൾ, സി.സി ടിവി ക്യാമറ, ബാൻഡ് ട്രൂപ്പ് എന്നിവ പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. അശോകകുമാർ അദ്ധ്യക്ഷനായി. കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ റജീന മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗങ്ങളായ അജിത ഉണ്ണിക്കൃഷ്ണൻ, സുബിമോൾ, ഷാനിഫ ബാബു, സജിത പ്രദീപ്, ബിനിത പീറ്റർ, വി.എസ്. ബാബു എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാമിഷൻ അനുവദിച്ച 12.5 ലക്ഷം രൂപ ഉപയോഗിച്ചാണ് ഉപകരണങ്ങൾ വാങ്ങിയത്.