പറവൂർ: പുത്തൻവേലിക്കര ഗവ. താലൂക്കാശുപത്രിയിൽ പനി രോഗികളുടെ എണ്ണം കൂടുന്നു. ഇതോടെ ഡോക്ടർമാരെ കാണാൻ രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയായി. പകൽ സമയത്തേക്കാൾ രോഗം മൂർച്ഛിച്ച് രാത്രിയിലാണ് രോഗികൾ കൂടുതലായി എത്തുന്നത്. വൈകുന്നേരങ്ങളിലും രാത്രിയിലുമെത്തുന്ന രോഗികളെ പരിശോധിക്കാൻ ഒരു ഡോക്ടർ മാത്രമാണുള്ളത്. ഈ ഡോക്ടർ തന്നെയാണ് അത്യാഹിത വിഭാഗം കൂടി കൈകാര്യം ചെയ്യുന്നത്. അതിനാൽ പലപ്പോഴും രോഗികൾ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ രാത്രി സമയങ്ങളിൽ ഒരു ഡോക്ടറുടെ കൂടി സേവനം വേണമെന്നാണ് രോഗികളുടെ ആവശ്യം.