iuml
പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ കഴിഞ്ഞ ദിവസം അന്തരിച്ച നടൻ കലാഭവൻ നവാസിന്റെ ആലുവ നാലാംമൈലിലെ വീട്ടിലെത്തിയപ്പോൾ

ആലുവ: കെ.എം.ഇ.എ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ അന്തരിച്ച നടൻ കലാഭവൻ നവാസിന്റെ ആലുവ നാലാംമൈലിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
സഹോദരനും നടനുമായ കലാഭവൻ നിയാസ്, സിനിമാ താരം ടിനി ടോം എന്നിവർ ഈ സമയം വീട്ടിലുണ്ടായിരുന്നു. കെ.കെ. അബ്ദുള്ള ഇസ്ലാമിയ, എംഎ. ഹാരിസ്, പി.വി. എൽദോസ്, അഷ്കർ നാലാംമൈൽ, സാനിഫ് അലി എന്നിവരും തങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.