pusthaka-prakashanam
രാജേഷ് ഓണക്കൂറിന്റെ

പിറവം: രാജേഷ് ഓണക്കൂർ എഴുതിയ "രാമായണം - ക്ഷേത്രം" അദ്ധ്യാത്മരാമായണം രഞ്ജിനീവ്യാഖ്യാനം പഠനഗ്രന്ഥം മൂവാറ്റുപുഴ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ്,​ ഓണക്കൂർ കരയോഗം സെക്രട്ടറി കെ.പി. സത്യൻ നായർക്ക് കൈമാറി പ്രകാശനം ചെയ്തു. പിറവം എം.എസ്.എം ഐ.ടി.ഐ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അക്ഷരം സാഹിത്യവേദി പിറവം രക്ഷാധികാരി കെ.പി. ശ്രീകുമാർ അദ്ധ്യക്ഷനായി. ഓണക്കൂറിലെ രാമായണ പാരായണക്കാരായ 13 പേരെ രാമായണ പൂർണിമ പുരസ്കാരം നൽകി ആദരിച്ചു. പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ, തപസ്യ ഇടുക്കി ജില്ലാ പ്രസിഡന്റ് വി.കെ. സുധാകരൻ, രാജേഷ് മുളക്കുളം, ബാബുരാജ് കളമ്പൂർ, ഫാ. വർഗീസ് മഠത്തിൽക്കുന്നത്ത്, ആനിക്കാട് നാരായണ ശർമ, പി.കെ. ഗോപാലകൃഷ്ണൻ നായർ, എസ്. രാമനുണ്ണി ആലപുരം, കെ.കെ. വിശ്വനാഥൻ രാമമംഗലം, എൻ.ആർ. രാജവിക്രമൻനായർ തുടങ്ങിയവർ പങ്കെടുത്തു.