കളമശേരി: വ്യവസായ സിരാകേന്ദ്രമായ ഏലൂരിന്റെ അതിസമ്പന്നമായ കാർഷിക പെരുമ വീണ്ടെടുക്കാൻ പുത്തൻചുവടുകളുമായി മുന്നേറുകയാണ് ഏലൂർ വടക്കുംഭാഗം കർഷക പ്രേമികൾ. ഏലൂർ നഗരസഭ, കൃഷിഭവൻ, നെല്ലുത്പാദക സംഘം എന്നിവർ സംയുക്തമായി സർക്കാർ സഹായത്തോടെയാണ് വടക്കും ഭാഗത്ത് 20 ഏക്കറോളം വരുന്ന പാടശേഖരത്തിൽ മണ്ണൊരുക്കി വിത്തൊരുക്കി നടീലിന് പാകപ്പെടുത്തിയത്.
പ്രഥമ നടീൽ ഉത്സവം ഇന്നലെ രാവിലെ എട്ടിന് തുടക്കമായി . ഞാറുനടീൽ മേളവും ഞാറ്റുപാട്ടും ആർപ്പുവിളികളുമായി ഉത്സവ ലഹരിയിൽ ഒരു നാട് ഒത്തുകൂടി . നഗരസഭാ ചെയർമാൻ എ. ഡി. സുജിൽ ഭദ്രദീപം കൊളുത്തി . ഫാക്ട് ഫിനാൻസ് ഡയറക്ടർ ശക്തിമണി സംസാരിച്ചു. തുടർന്ന് നടന്ന ഞാറു നടീലിൽ സ്ത്രീകളും കൊച്ചുകുട്ടികളും വരെ ആവേശത്തോടെ പാടത്തിറങ്ങി.