lf
എൽഡിഎഫ് അങ്കമാലിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം എൽ എഫ് ഡയറക്ടർ ഫാ. ജേക്കബ് പാലക്കാപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ അങ്കമാലിയിൽ പ്രതിഷേധ സംഗമവും റാലിയും നടത്തി. എൽ.എഫ് ഡയറക്ടർ ഫാ. ജേക്കബ് പാലക്കാപ്പിള്ളി ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം. മുകേഷ് അദ്ധ്യക്ഷനായി. ഫാ. പോൾ തേലക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. സ്വാമി ധർമ്മചൈതന്യ, മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ, അഡ്വ. കെ.കെ. ഷിബു, അഡ്വ. കെ. തുളസി, കെ.പി. റെജീഷ് , ബെന്നി മൂഞ്ഞേലി, ജെയ്സൻ പാനികുളങ്ങര, മാത്യൂസ്, വർഗീസ് ജോർജ്, ജോർജ് കുര്യൻ, മാർട്ടിൻ ബി. മുണ്ടാടൻ, സെബാസ്റ്റ്യൻ, തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.