jo

കാക്കനാട് : എറണാകുളം ജില്ലയിൽ ആയുർവേദ, ഹോമിയോ മേഖലകളിൽ എൻ.എ.ബി.എച്ച് നേടിയ സ്ഥാപനങ്ങൾക്ക് ജില്ലാ ആയുഷ് മിഷന്റെ നേതൃത്വത്തിൽ ആദരവ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, ഡോ. മേഴ്‌സി ഗോൺസാൽവസ്, ഡോ.സലിം പി.ആർ, ഡോ. കെ.വി.പി. ജയകൃഷ്ണൻ, ഡോ.ഇ. എ. സോണിയ, ഡോ.എം.എസ്. നൗഷാദ്, അരുൺ കുമാർ എന്നിവർ സംസാരിച്ചു.